കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി (2016-19) സെപ്റ്റംബര്‍ 24 ന് രാവിലെ 11ന് ഇടുക്കി ജില്ലാ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സംസ്ഥാനത്തുണ്ടായ കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ സമിതി തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ വിവരശേഖരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല  ഉദ്യേഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും തെളിവെടുക്കും. ജില്ലയിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളും ചെറുതോണി പാലവും സമീപപ്രദേശങ്ങളും സന്ദര്‍ശിക്കും.