ഇളംദേശം ബ്ലോക്കില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് 42,19, 680 രൂപയാണ് സമാഹരിച്ചത്. തുക ബ്ലോക്ക് പ്രസിഡന്റ് ഷൈനി അഗസ്റ്റിന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന മുഴുവന്‍ തുകയും അര്‍ഹരായവരിലേക്ക് തന്നെ എത്തുമെന്നും അതില്‍ ആര്‍ക്കും യാതൊരു സംശയവും വേണ്ടെന്നും മന്ത്രി പറഞ്ഞു. സംഭാവന നല്കിയ ഏവര്‍ക്കും സംസ്ഥാന ഗവണ്മെന്റിന്റെ പേരില്‍ അദ്ദേഹം നന്ദി പറഞ്ഞു. ജില്ലാ കളക്ടര്‍ ജീവന് ബാബു, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ നാട്ടുകാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
