കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി തൊടുപുഴ ബ്ലോക്കില്‍ നിന്ന് സമാഹരിച്ച 81,83, 833 രൂപ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിക്ക് കൈമാറി.
ജില്ലയിലെ തകര്‍ന്ന റോഡുകള്‍ മാത്രം പുനര്‍നിര്‍മിക്കുന്നതിനായി നല്ലൊരു തുക ആവശ്യമാണെന്നും വീടും സ്ഥലവും കൃഷിയും കൃഷിസ്ഥലവും നശിച്ചവര്‍ക്കെല്ലാം സഹായം നല്‍കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും മന്ത്രി പറഞ്ഞു.
തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് സിനോജ് ജോസ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ജീവന്‍ ബാബു, ബ്ലോക്കിന് കീഴിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍,മറ്റു ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൂര്‍ണമായും വീട് നഷ്ടമായ ഒരു കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുവാനുള്ള സന്നദ്ധത പള്ളിവാതുക്കല്‍ ഷിജു ജോസ് അറിയിച്ചു. ഹൈ റേഞ്ചിലുള്ള ഒരു ഏക്കര്‍ സ്ഥലം വീട് നിര്‍മിക്കാന്‍ നല്‍കാനുള്ള സന്നദ്ധത മറ്റൊരു വ്യക്തിയും അറിയിച്ചു.