ഇളം ദേശം ബ്ലോക്കിലെ ലൈഫ് മിഷന്‍ പദ്ധതിയുടെ സര്‍വേജോലി പൂര്‍ത്തിയാക്കിയതിന് മുട്ടം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളെജിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗം ലക്ചറര്‍ സെലിന്‍ ഭാസ്‌കറിന് 26,000 രൂപയാണ് ലഭിച്ചത്. പള്ളിയിലേക്ക് നേര്‍ച്ചയായി ഈ തുക മുഴുവന്‍ നല്‍കണം എന്നായിരുന്നു സെലിന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ തുക കിട്ടിയപ്പോള്‍ തീരുമാനം മാറ്റി. അതില്‍ നിന്ന് 1000 രൂപ നേര്‍ച്ചയായി നല്‍കി ബാക്കി 25000 രൂപയും മുഖ്യമന്ത്രിയുടെ ദിരിതാശ്വാസ നിധിയിലേക്ക് നല്‍കുകയായിരുന്നു. ഇളംദേശം ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി തുക സെലിനില്‍ നിന്നു ഏറ്റുവാങ്ങി.
