ഇടുക്കി: മഹാത്മജിയുടെ 150-ാം ജന്മ വാര്‍ഷികവും ഖാദി പ്രസ്ഥാനത്തിന്റെ 100-ാം വാര്‍ഷികവും പ്രമാണിച്ച് കോളേജ്, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മഹാത്മാഗാന്ധിയും ഖാദിയും സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തില്‍ സെപ്തംബര്‍ 27ന് രാവിലെ 11 മണിക്ക് തൊടുപുഴയില്‍ ജില്ലാതല ക്വിസ് മത്സരം നടത്തും. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം മത്സരം ഉണ്ടായിരിക്കും. ഒരു കോളേജ്, സ്‌കൂളില്‍ നിന്നും രണ്ട് പേര്‍ അടങ്ങുന്ന ഒരു ടീം മാത്രമേ പങ്കെടുക്കാവൂ. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, ഗവ.എയ്ഡഡ്, സ്വാശ്രയ കോളേജുകള്‍ക്കും ഗവ. എയ്ഡഡ് , അംഗീകൃത അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസ് സ്‌കൂളുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകളെ തിരുവനന്തപുരത്തുള്ള ഖാദി ബോര്‍ഡിന്റെ ഹെഡ് ഓഫീസില്‍ ഒക്ടോബര്‍ ആറിന് നടത്തുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുപ്പിക്കും. പൂര്‍ണ്ണമായും മലയാളത്തില്‍ ഒറ്റവാക്കില്‍ ഉത്തരമെഴുതാവുന്ന മത്സര പരീക്ഷയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴയിലുള്ള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04862 222344.
