പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ദിനീഷ് പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെ ഊര്‍ജിതപ്പെടുത്തുമെന്ന് ഡി.എം.ഒ പറഞ്ഞു. തരിയോട് ജില്ലാ ട്രെയിനിങ് കേന്ദ്രത്തില്‍ നടന്ന പരിശീലനത്തില്‍ ജില്ലയിലെ മുപ്പതോളം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ പങ്കെടുത്തു. തുടര്‍ന്ന് അവലോകനയോഗവും ചേര്‍ന്നു. ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ആക്റ്റീവ് കേസുകള്‍ നേരത്തെ കണ്ടെത്തുന്നതും രോഗപ്രതിരോധങ്ങള്‍ക്ക് സഹായകരമാകുമെന്ന് യോഗം വിലയിരുത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനന്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.എം ഷാജി, എപ്പിഡെമോളജിസ്റ്റ് ഡോ.ബിപിന്‍, കെ.കെ ചന്ദ്രശേഖരന്‍ തുടങ്ങിയര്‍ എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ക്ലാസ്സ് എടുത്തു.