വയനാട് പുല്‍പ്പള്ളി പഞ്ചായത്തില്‍ നിന്നും ലഭിച്ചിരുന്ന വിവിധ ക്ഷേമ പെന്‍ഷനുകള്‍ തടസപ്പെട്ടവര്‍ക്ക് പരാതി സമര്‍പ്പിക്കുന്നതിനുള്ള അദാലത്ത് സെപ്റ്റംബര്‍ 19ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പരാതിയുള്ള ഗുണഭോക്താക്കള്‍ പെന്‍ഷന്‍ ഐഡി നമ്പര്‍, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് തുടങ്ങിയ രേഖകള്‍ ഹാജരാക്കി പരാതി സമര്‍പ്പിക്കാം.
