ഇന്റർനെറ്റ് സേവനങ്ങൾ പൗരന്റെ അവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ പ്രഥമ സംസ്ഥാനമായ കേരളം സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനവുമാകുന്നു.

സംസ്ഥാനം സമ്പൂർണ ഇ-ഗവേണൻസായി മാറിയതിന്റെ പ്രഖ്യാപനം മെയ് 25 ന്  മുഖ്യമന്ത്രി പിണറായി വിജയൻ നടത്തും. വൈകീട്ട് 4.30 ന് തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.

കേരളം ഇ-ഭരണത്തിലേക്ക് മാറിയത് വിവരിക്കുന്ന വീഡിയോ അവതരണമുണ്ടായിരിക്കും. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, ഐ.ടി വകുപ്പ് സെക്രട്ടറി രത്തൻ യു ഖേൽകർ എന്നിവർ പങ്കെടുക്കും.