സൗജന്യ കൗൺസിലിങ്

കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് നടത്തുന്ന മൂന്ന് വർഷത്തെ തൊഴിലധിഷ്ഠിത ബി എസ് സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബിരുദ കോഴ്സിൽ നേരിട്ടുള്ള സീറ്റുകളിൽ പ്രവേശനം ലഭിക്കുന്നതിനുള്ള സൗജന്യ കൗൺസലിങ്ങിന് പ്ലസ് ടു പരീക്ഷ പാസ്സായ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ടൂറിസം വകുപ്പിൻറെ കീഴിലുള്ള സ്‌റ്റേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റ് ഓഫീസുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് : 0495-2385861, 9037098455.

അതിഥി അധ്യാപക നിയമനം
കാസറഗോഡ് എളേരിത്തട്ട്‌ ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക്‌ ഫിസിക്സ്, ഇംഗ്ലീഷ്‌, ജേര്‍ണലിസം എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഒഴിവുകളുണ്ട്‌. കോഴിക്കോട്‌ കോളേജ്‌ വിദ്യാഭ്യാസ വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര്‌ രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിന്‌ ഹാജരാക്കേണ്ടതാണ്‌. മെയ് 26 രാവിലെ 11 മണിക്ക് ഫിസിക്സ്, മെയ് 30 രാവിലെ 10:30 ന് ഇംഗ്ലീഷ്‌, മെയ് 31രാവിലെ 10:30ന് ജേര്‍ണലിസം എന്നിങ്ങനെയാണ് അഭിമുഖങ്ങൾ നടക്കുക. ബന്ധപ്പെട്ട വിഷയത്തിലുള്ള നെറ്റ് ആണ്‌ നിയമനത്തിനുള്ള യോഗ്യത. നെറ്റ്‌ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങള്‍ക്ക്‌ : 0467- 2241345, 9847434858

 

വാക്ക് ഇൻ ഇന്റർവ്യൂ മാറ്റിവെച്ചു

അഴിയൂർ ഗ്രാമപഞ്ചായത്തിൽ വനിതാ വികസന പ്രവർത്തനം, ജാഗ്രത സമിതി, ജി ആർ സി തുടങ്ങിയവ ഏകോപിപ്പിക്കാനും ഫെസിലിറ്റേറ്റ് ചെയ്യുന്നതിനും കമ്മ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്റർ ഒഴിവിലേക്ക് ( വനിതകൾക്ക് മാത്രം ) മെയ് 26 വെള്ളി രാവിലെ 11 മണിക്ക് നടത്തേണ്ടിയിരുന്ന വാക്ക് ഇൻ ഇന്റർവ്യൂ മെയ് 29 തിങ്കൾ രാവിലെ 11:30 മണിയിലേക്ക് മാറ്റി. വിമൺ സ്റ്റഡീസ് /ജൻഡർ സ്റ്റഡീസ്,സോഷ്യൽ വർക്ക്, സൈക്കോളജി എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദവും, പ്രായപരിധി 40 വയസ്സ് കഴിയാത്ത, പ്രവർത്തിപരിചയമുള്ള താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്,ആധാർ കാർഡ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും പകർപ്പും സഹിതം അഴിയൂർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ ഹാജരാകണം.

 

കരിയർ ഗൈഡൻസ് ക്ലാസ്

മുക്കം നഗരസഭ എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് നടത്തുന്നു. മെയ് 25 രാവിലെ 10.30 ന് മുക്കത്തെ ഇ എം എസ് ഓഡിറ്റോറിയത്തിലാണ് ക്ലാസ്. ഈ രംഗത്തെ വിദഗ്ധർ ക്ലാസുകൾ നയിക്കും. എസ് എസ് എൽ സി പരീക്ഷാ പാസ്സായവർക്കും പ്ലസ് ടു ഫലം കാത്തിരിക്കുന്നവർക്കും ക്ലാസിൽ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ള രക്ഷിതാക്കൾക്കും പങ്കെടുക്കാം.

 

യോഗം ചേരും

“നവകേരളം വ്യത്തിയുള്ള കേരളം”, “വലിച്ചെറിയൽ മുക്ത കേരളം” എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള കർമ്മ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് മെയ് 25 ന് രാവിലെ 10.30 ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വിവിധ വ്യാപാരി സംഘടനകളുടെ സംയുക്ത യോഗം ചേരും. ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ വ്യാപാരികളും പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.