കേരളത്തിൽ പ്രളയവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും മൂലമുണ്ടായ നാശനഷ്ടം വിലയിരുത്തുന്നതിന് കേന്ദ്ര ആഭ്യന്തര വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബി. ആർ. ശർമ്മയുടെ നേതൃത്വത്തിലുള്ള സംഘം സെപ്റ്റംബർ 20ന് രാത്രിയോടെ കേരളത്തിലെത്തും. 24 വരെ സംഘം കേരളത്തിലുണ്ടാവും. ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി എ. വി. ധർമ്മ റെഡ്ഡി, നീതി ആയോഗ് ഉപദേശകൻ ഡോ. യോഗേഷ് സൂരി, ധനവകുപ്പ് ഉപദേശകൻ അഷു മാത്തൂർ, കാർഷിക സഹകരണ കർഷക ക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ബി. രാജേന്ദർ, ഗ്രാമവികസന വകുപ്പ് ജോ. സെക്രട്ടറി കമ്രാൻ റിസ്‌വി, ഊർജ വകുപ്പ് ചീഫ് എൻജിനിയർ വന്ദന സിംഗാൾ, ഗതാഗതം, റോഡ്, ഹൈവേ വകുപ്പ് തിരുവനന്തപുരം റീജിയണൽ ഓഫീസർ വി.വി ശാസ്ത്രി, ജലവിഭവ വകുപ്പ് കമ്മീഷണർ ടി. എസ്. മെഹ്‌റ, കുടിവെള്ള വിതരണ വകുപ്പ് അഡീഷണൽ അഡൈ്വസർ ഡോ. ദിനേശ് ചന്ദ്, ദേശീയ ദുരന്തനിവാരണ അതോറിറ്റി ജോ. സെക്രട്ടറി അനിൽ കുമാർ സംഗി എന്നിവരാണ് സംഘത്തിലുള്ളത്. സംഘം 21 മുതൽ കേരളത്തിലെ ദുരന്ത ബാധിത മേഖലകൾ സന്ദർശിക്കും.