പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ഗവ.പ്രീ എക്സാമിനേഷന് ട്രെയിനിംഗ് സെന്ററില്‍ ആരംഭിക്കുന്ന രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള സ്റ്റെനോഗ്രാഫി കോഴ്സിന് (2018 -20) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 18നും 35നും മധ്യേ പ്രായമുള്ള പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ പ്ലസ്ടു പാസായവരായിരിക്കണം. ബിരുദധാരികള്‍ക്ക് മുന്‍ഗണന. തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിമാസം 400 രൂപ നിരക്കില്‍ സ്റ്റെപ്പന്റ് ലഭിക്കും. സ്റ്റെനോഗ്രാഫി കോഴ്സിനോടൊപ്പം ജനറല്‍ നോളജ്, ജനറല്‍ ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് വിഷയങ്ങള്‍ക്ക് പ്രതേ്യക ക്ലാസുകള്‍ നല്‍കും.
താത്പര്യമുള്ളവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം 29നു മുന്‍പ് തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ-എക്സാമിനേഷന് ട്രെയിനിംഗ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം.