ഡിജിറ്റൽ എഡ്യൂക്കേഷൻ പദ്ധതിയുടെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്തിൽ ഡിജി മീറ്റ് സംഘടിപ്പിച്ചു. ഡിജി മീറ്റിന്റെ ഉദ്ഘാടനം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു .

പരിപാടിയിൽ പങ്കെടുത്തവർക്ക് ഇമെയിൽ വിലാസവും ഐ എൽ ജി എം എസ് പോർട്ടലിൽ വ്യക്തിപരമായ അക്കൗണ്ടും ഡിജി ലോക്കർ അക്കൗണ്ടും ആരംഭിച്ചു. അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനുളള പരിശീലനവും നൽകി.

പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.സി സുബൈർ എന്നിവർ സംസാരിച്ചു.
ഐ കെ എം ബ്ലോക്ക് ടെക്നിക്കൽ അസിസ്റ്റന്റ് എ എസ് ഷിജുമോൾ, പഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റ് ഷീമ എന്നിവർ ടെക്നിക്കൽ ക്ലാസുകൾക്ക് നേതൃത്വം നൽകി. വിവിധ വാർഡുകളിൽ നിന്നായി 83 പേരാണ് മീറ്റിൽ പങ്കെടുത്തത്. ജനപ്രതിനിധികൾ, വാർഡ് വികസന സമിതി കൺവീനർമാർ, ടെക്മേറ്റുമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ ഡിജിറ്റൽ മീറ്റിൽ പങ്കെടുത്തു.