ലോക പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വൃക്ഷത്തെ നട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ സാക്ഷരതാ പഠിതാക്കള്‍ക്ക് വൃക്ഷതൈ നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വൃക്ഷത്തെ നട്ടു.

കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി വിവിധ പരിപാടികളോടെ പരിസ്ഥിതി വാരാചരണം നടത്തുന്നതിനോടനുബന്ധിച്ച് ജില്ലാ സാക്ഷരതാമിഷന്‍ പരിസ്ഥിതി സംരക്ഷരണ പ്രതിജ്ഞ, വൃക്ഷത്തൈ നടല്‍, തുടര്‍വിദ്യാ കേന്ദ്രം ശുചീകരിക്കല്‍, ജില്ലാ ഓഫീസ് ശുചീകരണം, പ്ലാസ്റ്റിക് വിമുക്തമാക്കല്‍, ജില്ലയിലെ പത്താം ക്ലാസ് തുല്യതാ പഠിതാക്കള്‍ക്ക് ‘പരിസ്ഥിതി സംരക്ഷണം എന്റെയും ഉത്തരവാദിത്വമാണ് ‘ എന്ന വിഷയത്തില്‍ പ്രബന്ധരചന മത്സരം എന്നിവ നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ സോഷ്യല്‍ ഫോറസ്ട്രി വകുപ്പില്‍ നിന്നാണ് വൃക്ഷതൈകള്‍ ശേഖരിച്ച് പഠിതാക്കള്‍ക്കും പ്രേരകുമാര്‍ക്കും വിതരണം ചെയ്യുന്നത്.

ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപന്‍, സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍, ജില്ലാ ശിശുക്ഷേമ വകുപ്പ് ഓഫീസര്‍ വി.സി സത്യന്‍, സി. സിന്ധു, കെ. ഫാത്തിമ, പി.വി ജാഫര്‍, കെ. ഗീത, എം.കെ വസന്ത, സലോമി ജോസ്, കെ. സാജിദ, കെ. ഉമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.