കേരള ഈറ്റ, കാട്ടുവളളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കളിൽ 2023 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ-പ്ലസ് വാങ്ങി പാസായ വിദ്യാർഥികൾക്ക് ആനുകൂല്യത്തിനുള്ള അപേക്ഷ  ക്ഷണിച്ചു.

നിർദിഷ്ട ഫോമിലുള്ള അപേക്ഷ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ക്ഷേമനിധി കാർഡിന്റെ പകർപ്പ്, അംശാദായം കുടിശ്ശികയില്ലാതെ അടച്ചതിനു തെളിവായി ക്ഷേമനിധി പാസ്സ്ബുക്കിന്റെ ബന്ധപ്പെട്ട പേജിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ്, ഫോൺ നമ്പർ എന്നിവ സഹിതം ജൂലൈ 31 നു വൈകീട്ട് അഞ്ചിനു മുൻപായി അങ്കമാലിയിലുളള ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ (ഫോൺ നമ്പർ-0484 2454443) അപേക്ഷ സമർപ്പിക്കണമെന്നു ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.

അപേക്ഷാഫോം അങ്കമാലിയിലുളള ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നു സൗജന്യമായി ലഭിക്കും. ഫോം തപാലിൽ ആവശ്യമുള്ളവർ അഞ്ചു രൂപ സ്റ്റാമ്പ് പതിച്ച സ്വന്തം വിലാസമെഴുതിയ കവർ സഹിതം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ, കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡ്, അങ്കമാലി സൗത്ത് പി.ഒ – 683573 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

ഫോൺ: 0484-2454443. വൈകി ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷ ലഭിക്കേണ്ട വിലാസം: ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ, കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡ്, അങ്കമാലി സൗത്ത് പി.ഒ – 683573. Email id: bamboo.worker@gmail.com. ഫോൺ: 0484-2454443, 7902454443.