ഒന്‍പത് ജില്ലകളിലെ 17 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടിക ജൂണ്‍ 19 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. അന്നു മുതല്‍ ജൂലൈ നാല് വരെ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകളും മറ്റ് ആക്ഷേപങ്ങളും സമര്‍പ്പിക്കാം. അന്തിമപട്ടിക ജൂലൈ 13 ന് പ്രസിദ്ധീകരിക്കും.

പേര് ചേര്‍ക്കുന്നതിനും ഉള്‍ക്കുറിപ്പുകളില്‍ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും അപേക്ഷകള്‍ http://www.lsgelection.kerala.gov.in ല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. പേര് ഒഴിവാക്കുന്നതിന് ആക്ഷേപങ്ങള്‍ ഫോം 5 ല്‍ നേരിട്ടോ തപാലിലൂടെയോ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം.

കരട് വോട്ടര്‍പട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. കമ്മീഷന്റെ http://www.lsgelection.kerala.gov.in സൈറ്റിലും ലഭ്യമാണ്.

ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ തീരുമാനത്തിനെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ഓരോ ജില്ലയിലും തദ്ദേശസ്വയംഭരണ വകുപ്പിലെ ജില്ലാ ജോയിന്റ് ഡയറക്ടറാണ് അപ്പീല്‍ അധികാരി. ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ ഉത്തരവ് തീയതി മുതല്‍ 15 ദിവസമാണ് അപ്പീല്‍ കാലയളവ്.

രണ്ട് ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡുകളിലും 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് അംഗങ്ങളുടെ ആകസ്മിക ഒഴിവുകള്‍ വന്നിട്ടുള്ളത്.

ഉപതെരഞ്ഞെടുപ്പ് നടത്തുന്ന വാര്‍ഡുകള്‍ – ജില്ലാ , തദ്ദേശസ്ഥാപനം, വാര്‍ഡുനമ്പരും പേരും ക്രമത്തില്‍:

കൊല്ലം – തെന്മല ഗ്രാമപഞ്ചായത്തിലെ 05-ഒറ്റക്കല്‍,

ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 02-പുഞ്ചിരിച്ചിറ.

ആലപ്പുഴ – തലവടി ഗ്രാമപഞ്ചായത്തിലെ 13-കോടമ്പനാടി.

കോട്ടയം – വൈക്കം ബ്ലോക്ക്പഞ്ചായത്തിലെ 03-മറവന്‍ തുരുത്ത്,

എറണാകുളം – ഏഴിക്കര ഗ്രാമപഞ്ചായത്തിലെ 03-വാടക്കുപുറം,

വടക്കേക്കര ഗ്രാമപഞ്ചായത്തിലെ 11-മുറവന്‍ തുരുത്ത്,

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ 04-കോക്കുന്ന്,

പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 10-പഞ്ചായത്ത് വാര്‍ഡ്.

തൃശ്ശൂര്‍ – മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ 15-താണിക്കുടം.

പാലക്കാട് – പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്തിലെ 07-താനിക്കുന്ന്.

മലപ്പുറം – പെരിന്തല്‍മണ്ണ ബ്ലോക്ക്പഞ്ചായത്തിലെ 02-ചെമ്മാണിയോട്,

ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ 14-കളക്കുന്ന്,

തുവ്വൂര്‍ ഗ്രാമപഞ്ചായത്തിലെ 11-അക്കരപ്പുറം,

പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ 16-കട്ടിലശ്ശേരി.

കോഴിക്കോട് – വേളം ഗ്രാമപഞ്ചായത്തിലെ 17-പാലോടിക്കുന്ന്.

കണ്ണൂര്‍ – മുണ്ടേരി ഗ്രാമപഞ്ചായത്തിലെ 10-താറ്റിയോട്,

ധര്‍മ്മടം ഗ്രാമപഞ്ചായത്തിലെ 11-പരീക്കടവ്.