ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂരിൽ നിർമ്മിക്കുന്ന മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ പരിശോധിച്ചു. നിർമ്മാണത്തോനുബന്ധിച്ച് പ്രദേശത്ത് ഗതാഗതം തടസ്സം കൂടാതെ സുഗമമാക്കുന്നതിനും ഫ്ലൈ ഓവറിന്റെ പൈലിംഗ് പ്രവർത്തികളും തുടർന്നുള്ള വർക്കുകളും വേഗത്തിലാക്കാനും കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കൊടുങ്ങല്ലൂർ ബൈപ്പാസിൽ ചന്തപ്പുരയിൽ കാര ജംഗ്ഷൻ മുതൽ ചന്തപ്പുര വരെയാണ് ഫ്ലൈ ഓവർ നിർമ്മിക്കുന്നത്. ഡെപ്യൂട്ടി കലക്ടർ പി അഖിൽ, ശിവാലയ കൺസ്ട്രക്ഷൻ കമ്പനി പ്രതിനിധിയായ ശ്രീനിവാസ്, നാഷണൽ ഹൈവേ ലെസണിങ് ഓഫീസർ കെ. ബി ബാബു തുടങ്ങിയവർ സന്ദർശനത്തിൽ കൂടെയുണ്ടായിരുന്നു.