ഇടുക്കി ജില്ലയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്റര്‍ നെടുങ്കണ്ടത്ത് പ്രവര്‍ത്തനം ആരംഭിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് റാണി തോമസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം ഘട്ട 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കിലയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ, നവകേരള മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായാണ് ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്റര്‍ ബ്ലോക്ക് തലത്തില്‍ കേരളത്തിലുടനീളം സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുക എന്നതാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പരിപാടിയില്‍ കില ജില്ലാ ഫെസിലിറ്റേറ്റര്‍ പി വി മധു ആമുഖപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കിങ്ങിണി രാജേന്ദ്രന്‍, സി എം കുര്യാക്കോസ്, ബിഡിഒ എം കെ ദിലീപ്, കിലാ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കെ കെ സുകുമാരന്‍, ആര്‍ജിഎസ്എ ബ്ലോക്ക് കോഡിനേറ്റര്‍ രാഹുല്‍ ദേവദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.