സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മൂന്നാർ കേറ്ററിംഗ് കോളജിൽ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി നാല് വർഷ ഡിപ്ലോമ പ്രോഗ്രാം  പ്രവേശന നടപടികൾ  ജൂൺ 26 മുതൽ ആരംഭിക്കും. SSLC/THSLC മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയവർക്ക് www.polyadmission.org/dhm ഓൺലൈനായി അപേക്ഷിക്കാം.

പൊതു വിഭാഗങ്ങൾക്ക്  200 രൂപയും, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക്  100 രൂപയുമാണ് അപേക്ഷാ ഫീസ്.   യോഗ്യത നേടുന്നതിന് രണ്ടിൽ കൂടുതൽ തവണ അവസരങ്ങൾ വിനിയോഗിച്ചവർ അപേക്ഷിക്കാൻ അർഹരല്ല.  ജൂലൈ 31 വരെ അപേക്ഷകൾ ഓൺലൈനായി നൽകാം.