ആലപ്പുഴ: സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്‌സിന്റെ (ഒരു വർഷം) 2018 – 19 ബാച്ചിൽ സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയ യുവജനങ്ങൾക്ക് അപേക്ഷിക്കാം . അവസാന വർഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്. മാധ്യമ സ്ഥാപനങ്ങളിൽ പരിശീലനം , ഇന്റേൺഷിപ് , പ്ലേസ്മെൻറ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകൾക്ക് വിധേയമായി ലഭിക്കും.
പ്രിൻറ് ജേർണലിസം ,ഓൺലൈൻ ജേർണലിസം, മൊബൈൽ ജേർണലിസം എന്നിവയിലും പരിശീലനം ലഭിക്കും .വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തി അപേക്ഷ നൽകാം. സഴെ.സലഹേൃീി.ശി എന്ന വെബ്സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും .ക്ലാസ്സുകൾ സെപ്റ്റംബറിൽ ആരംഭിക്കും.
കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എസ്.ഇ.ഡി.സി. ലിമിറ്റഡ്) എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 200/ രൂപയുടെ ഉഉ സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബർ 29 നകം സെന്ററിൽ ലഭിക്കണം . വിലാസം: കെൽട്രോൺ നോളജ് സെന്റർ, സെക്കൻഡ് ഫ്ളോർ, ചെമ്പിക്കലം ബിൽഡിങ്, ബേക്കറി ജംഗ്ഷൻ , വിമൻസ് കോളജ് റോഡ് , വഴുതക്കാട്, തിരുവനന്തപുരം, 695014. വിശദവിവരങ്ങൾക്ക് ഫോൺ: 8137969292, 9746798082.
