പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുളള 20 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും 109 ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ സംസ്ഥാനതല കായികമേളയായ കളിക്കളം 2017 -18 നവംബര്‍ 20, 21 തീയതികളില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി മൈതാനത്ത് നടക്കും.  20ന് രാവിലെ ഒന്‍പതിന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് കായികമേള ഉദ്ഘാടനം ചെയ്യും.  കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
ഓട്ടം, ജംപ്, ത്രോ ഇനങ്ങളും നീന്തല്‍, അമ്പെയ്ത്ത്, ഷട്ടില്‍ മത്സരങ്ങളും നടക്കും. കളിക്കളം 2017 -18ന്റെ ഭാഗ്യചിഹ്നം മീട്ടു എന്ന മലയണ്ണാനാണ്.