എം.ബി.എ പ്രവേശനത്തിനുളള കെമാറ്റ് പ്രവേശന പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2018 ഫെബ്രുവരി നാലിന് നടക്കുന്ന പ്രവേശന പരീക്ഷയുടെ വിശദവിവരം kmatkerala.in ല്‍ ലഭ്യമാണ്. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജിന്റെ ഭാഗമായ സി.ഇ.ടി. സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ എം.ബി.എ ഫുള്‍ടൈം ഇവനിംഗ് കോഴ്‌സുകളുടെ പ്രവേശനത്തിന് കെ മാറ്റോ, സിമാറ്റോ, ക്യാറ്റോ പ്രവേശന പരീക്ഷ വിജയിച്ചിരിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
