കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2023-24 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) പ്രവേശനപരീക്ഷാഫലം, റാങ്ക് എന്നിവ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് ഹോം പേജിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0471 2560363, 364.