ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ  ലക്ചറർ ഇൻ ഫിസിക്‌സ്, ലക്ചറർ ഇൻ ഇംഗ്ലീഷ്, ലക്ചറർ ഇൻ മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ പ്രോഗ്രാമർ എന്നീ തസ്തികകളിലേയ്ക്ക്  താത്ക്കാലിക   നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

കമ്പ്യൂട്ടർ പ്രോഗ്രാമർ:   യോഗ്യത ഫസ്റ്റ് ക്ലാസ്സ് പി.ജി.ഡി.സി.എ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ്സ് ബി. എസ്.സി. കമ്പ്യൂട്ടർ സയൻസ്. ഇന്റർവ്യൂ സമയം ജൂലൈ 12നു രാവിലെ 10.

ലക്ചറർ ഇൻ ഫിസിക്‌സ്: 55% മാർക്കോടെ മാസ്റ്റർ  ബിരുദം (NET അഭിലഷണീയം).  ജൂലൈ 13നു രാവിലെ 10.

ലക്ചറർ  ഇൻ ഇംഗ്ലീഷ്: 55% മാർക്കോടെ മാസ്റ്റർ  ബിരുദം (NET അഭിലഷണീയം).  ജൂലൈ 13നു രാവിലെ 11.

ലക്ചറർ ഇൻ മാത്തമാറ്റിക്‌സ്: 55% മാർക്കോടെ മാസ്റ്റർ  ബിരുദം (NET അഭിലഷണീയം).  ജൂലൈ 13നു ഉച്ചയ്ക്ക് 12.

താല്പര്യമുള്ളവർ   ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്  : 04862 297617, 8547005084, 9744157188.