കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ഇരുമലപ്പടിയില്‍ബസ് കാത്തിരിപ്പ് കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി ഉദ്ഘാടനം ചെയ്തു. 6,60,000 (ആറ് ലക്ഷത്തി അറുപതിനായിരം) രൂപയാണ് നിര്‍മ്മാണ ചെലവ്.
ദിനംപ്രതി നൂറുകണക്കിനാളുകളാണ്ആലുവ – മൂന്നാര്‍ റോഡിന്റെ പ്രവേശന കവാടമായ ഇരുമലപ്പടിയില്‍ എത്തുന്നത്. മുളവൂര്‍, പായിപ്ര, ചെറുവട്ടൂര്‍ പ്രദേശങ്ങളില്‍ നിന്ന് ഇരുചക്രവാഹനങ്ങളിലും മറ്റ് വാഹനങ്ങളിലുമായി ഇവിടെ എത്തുന്ന യാത്രക്കാര്‍ ആലുവ-മൂന്നാര്‍ ബസുകളെ ആശ്രയിക്കുകയാണ് ചെയ്യുക. സ്ത്രീകളും കുട്ടികള്‍ക്കും സുരക്ഷയോടെ തങ്ങാന്‍ കഴിയുന്ന തരത്തില്‍ ടൈല്‍ വിരിച്ച് ആധുനിക രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുളളത് .
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ആര്‍. വിനയന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ കോട്ടപറബില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു ജയകുമാര്‍ പഞ്ചായത്ത് അംഗമായ സി.ഇ. നാസ്സര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മൃദുല ജനാര്‍ദ്ദനന്‍ താഹിറ സുധീര്‍, പഞ്ചായത്ത് അംഗങ്ങളായ സല്‍മലത്തീഫ്, പി.വി. സുരേഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.മനോജ്, എ.ഇ. ജസ്‌ന പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: ഇരുമലപ്പിടിയിലെ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം.