കായിക താരങ്ങൾക്ക് കീർത്തി നേടിയ ജില്ലയാണ് തൃശൂരെന്നും അതിൻ്റെ ഖ്യാതി ഉയർത്തുന്ന പ്രവർത്തനങ്ങളാണ് സർക്കാർ ഏറ്റെടുക്കുന്നതെന്നും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. കട്ടിലപൂവം ഗവ. ഹയർ സെക്കന്ററി സ്കൂൾ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാർ 2022 – 23 ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച മൂന്ന്  കോടി രൂപ ധനസഹായത്തോടെയാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണം.
ചടങ്ങിൽ മന്ത്രി അഡ്വ. കെ രാജൻ അധ്യക്ഷത വഹിച്ചു. ചീഫ് എൻജിനീയർ അനിൽകുമാർ റിപ്പോർട്ടവതരിപ്പിച്ചു. മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, തൃശൂർ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ, ജില്ല പഞ്ചായത്തംഗം പി എസ് വിനയൻ, മാടക്കത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ഒല്ലുക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷൻ പി ആർ സുരേഷ് ബാബു, പ്രിൻസിപ്പാൾ കെ എം ഏലിയാസ് സംസാരിച്ചു.