സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡില്‍  ജി.ഐ.എസ്. ടെക്‌നിഷ്യന്‍ തസ്തികയില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും, ജി.ഐ.എസില്‍ ആറ് മാസത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവുമാണ് അടിസ്ഥാന യോഗ്യത.  ഒക്‌ടോബര്‍ നാലിന് രാവിലെ 10ന് വികാസ് ഭവനിലെ ഭൂവിനിയോഗ ബോര്‍ഡ് ഓഫീസിലാണ് ഇന്റര്‍വ്യൂ. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 19280/- രൂപ വേതനം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക്, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളും പകര്‍പ്പുകളുമായി പി.എം.ജി., വികാസ് ഭവന്‍ ഓഫീസ് സമുച്ചയത്തിലെ ഒന്നാം നിലയിലെ ഭൂവിനിയോഗ ബോര്‍ഡ് ഓഫിസില്‍ എത്തണം.