വിഷൻ പദ്ധതി പ്രകാരം 2023-24 അധ്യയന വർഷം നടത്തിയ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി പ്ലസ്സിൽ കുറയാത്ത ഗ്രേഡ് കരസ്ഥമാക്കിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മെഡിക്കൽ /എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്നു. വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ കവിയാത്ത ജില്ലയിലെ തിരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ധനസഹായം നൽകുന്നത്.

അർഹരായവർ പൂരിപ്പിച്ച അപേക്ഷ, എസ്. എസ്. എൽ സി സർട്ടിഫിക്കറ്റ്, ജാതി /വരുമാന സർട്ടിഫിക്കറ്റ്, പ്ലസ് വൺ കോഴ്സ് പഠിക്കുന്ന സ്ഥാപനത്തിൽ നിന്നും പരിശീലന സ്ഥാപനങ്ങളിൽ നിന്നുമുള്ള സാക്ഷ്യപത്രം, ഫീസ് രസീതി, പഞ്ചായത്ത്/ ബ്ലോക്ക് ഓഫീസിൽ നിന്നും ഈ ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രം എന്നിവ സഹിതം ജൂലൈ 31 ന് വൈകിട്ട് 5 മണിക്ക് മുൻപായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0495-2370379.