കേരളത്തിലെ പ്രളയദുരിതമേഖലയിലെ വീടുകളുടെ വൈദ്യുത സുരക്ഷയക്കായി ആള്‍ ഇന്‍ഡ്യാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഫെഡറേഷനും ഗുജറാത്ത് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പും സംയുക്തമായി വൈദ്യുത സുരക്ഷാ ഉപകരണങ്ങള്‍ നല്‍കി. 16 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വൈദ്യുത മന്ത്രി എം.എം.മണി ഏറ്റുവാങ്ങി. ആള്‍ ഇന്‍ഡ്യാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഫെഡറേഷന്‍ പ്രസിഡന്റും തെലങ്കാന ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുമായ രമണപ്രസാദ്, ഗുജറാത്ത് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പ്രതിനിധികളായ അശ്വിന്‍. ബി. ചൗധരി, ദേശായി എന്നിവരാണ് ഉപകരണങ്ങള്‍ കൈമാറിയത്. കേരള ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വി.സി. അനില്‍കുമാര്‍. വൈദ്യുതി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. വില്‍സണ്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം.ജി. സുരേഷ്‌കുമാര്‍, അഡീഷണല്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ.പി.രാഘവന്‍, ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ സാഗര്‍ വി.കെ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍മാരായ ടോജോ ജേക്കബ്, ജോസഫ്. കെ. എസ്, അനില്‍കുമാര്‍. പി.എന്‍, ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍മാരായ ശ്യാംമുരാരി.എസ്, ജയരാജന്‍. എ. വി. എന്നിവര്‍ സന്നിഹിതരായിരുന്നു.
