കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെപലപ്പ്‌മെന്റ് സംരംഭകൻ/ സംരഭക ആവാൻ ആഗ്രഹിക്കുന്നവർക്ക് മത്സ്യത്തിന്റെ സംരംഭകത്വ സാധ്യതകൾ, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്നിവയെ കുറിച്ച് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിൽ 26ന് രാവിലെ 9.30 മുതൽ 4.30 വരെയാണ് പരിശീലനം. താത്പര്യമുള്ളവർ www.kied.info യിൽ 20 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. തെരഞ്ഞെടുത്ത 50 പേർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0484-2550322, 2532890.
