ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് www.admission.dge.kerala.gov.in എന്ന അഡ്മിഷൻ വെബ് സൈറ്റിലെ Higher Secondary (Vocational) Admission എന്ന പേജിൽ ജൂലൈ 24 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.

Second Supplementary Allotment Results എന്ന ലിങ്കിലെ Candidate Login ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ് വേർഡും നൽകി അപേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസിലാക്കാനും അലോട്ട്‌മെന്റ് സ്പിപ് ഡൗൺലോഡ് ചെയ്യാനും കഴിയും.

സപ്ലിമെന്ററി അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിൽ ജൂലൈ 25, വൈകിട്ട് നാലു വരെ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള സ്‌കൂളുകളിൽ സ്ഥിര പ്രവേശനം നേടാം.

അലോട്ട്മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥി ജൂലൈ 25ന് വൈകിട്ട് നാലിനുമുമ്പ് അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിര പ്രവേശനം നേടാതിരുന്നാൽ, അഡ്മിഷൻ പ്രോസസിൽ നിന്നും പുറത്താകും. അലോട്ട്മെന്റുകൾ സംബന്ധിച്ച തുടർ നിർദേശങ്ങളും അറിയിപ്പുകളും www.admission.dge.kerala.gov.in എന്ന പോർട്ടലിലെ Higher Secondary (Vocational) Admission എന്ന ലിങ്കിൽ ലഭിക്കും.