സർവീസിൽ നിന്നും വിരമിച്ച നിയമ വകുപ്പ് സെക്രട്ടറി ഹരി നായർക്ക് സെക്രട്ടറിയേറ്റിൽ യാത്രയയപ്പ് നൽകി. ദർബാർ ഹാളിൽ നടന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ജുഡീഷ്യൽ അറിവുകൾ ഗവൺമെന്റ് തലത്തിൽ മികച്ച രീതിയിൽ പ്രായോഗികമാക്കിയ വ്യക്തിയാണ് ഹരി നായരെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സർക്കാരിന്റെ സ്‌നേഹോപഹാരം ഹരി നായർക്ക് മുഖ്യമന്ത്രി  സമ്മാനിച്ചു. നിയമ മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ, ചീഫ് സെക്രട്ടറി ഡോ.വി വേണു എന്നിവർ ആശംസകളർപ്പിച്ചു. ഹരിനായർ മറുപടി പ്രസംഗം നടത്തി.അഡീഷണൽ ലോ സെക്രട്ടറി എൻ ജീവൻ സ്വാഗതവും ഡപ്യൂട്ടി സെക്രട്ടറി ശ്രീജ നന്ദിയും അറിയിച്ചു.