സെപ്റ്റംബറിൽ പൂർത്തീകരിക്കും

ഗുരുവായൂർ റെയിൽവേ മേൽപ്പാല നിർമ്മാണത്തിന്റെ അവസാന ഘട്ട പ്രവൃത്തികൾക്കാവശ്യമായ ഗർഡറുകളും അഡ്ജസ്റ്റ്മെന്റ് സ്പാനുകളും നിർമ്മാണ സ്ഥലത്തെത്തി. തിരുച്ചിറപ്പളളി ഫാക്ടറിയിൽ നിന്നും ഗർഡറുകളും അഡ്ജസ്റ്റ്മെന്റ് സ്പാനുകളും എത്തിയതോടെ നിർമ്മാണ തടസ്സങ്ങൾ നീങ്ങി. മേൽപ്പാലം സെപ്റ്റംബർ മാസത്തോടെ പൂർത്തീകരിക്കാൻ കഴിയും. ഗർഡറുകൾ സ്ഥാപിക്കുന്നതിനു വേണ്ടി റെയിൽവേ ക്രോസ് ശാശ്വതമായി അടയ്ക്കുന്നതിനു വേണ്ടി കലക്ടറിൽ നിന്നും എൻഒസിയും ലഭ്യമായി.

മേൽപ്പാല നിർമ്മാണത്തിന്റെ ഭാഗമായി പാളത്തിനു മുകളിലുള്ള സ്ലാബ് കോൺഗ്രീറ്റിങ്ങ് ഒരു മാസം കൊണ്ട് പൂർത്തീകരിക്കും. നിർമ്മാണം പൂർത്തിയായ ഭാഗത്തെ കൈവരികളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. പാളത്തിനു മുകളിലെ ഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുകയും നിർമ്മാണം പൂർത്തിയായ ഭാഗവും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവൃത്തി ഉടൻ ആരംഭിക്കും. പാലത്തിനു മുകളിലുള്ള റോഡ് ടാറിങ്ങ് കൂടി പൂർത്തീകരിക്കുന്നതോടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമാകും. സംസ്ഥാന സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ആർ ബി ഡി സി കെ യാണ് മേൽപ്പാല നിർമ്മാണ പ്രവൃത്തികൾ നിർവ്വഹിക്കുന്നത്.