നിപ്മറിനായി കെട്ടിടവും സ്ഥലവും വിട്ടുനൽകിയ എൻ കെ ജോർജ്ജിന്റെ നിര്യാണത്തിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അന്ത്യാഞ്ജലി അർപ്പിച്ചു. വല്ലക്കുന്നിലെ വസതിയിലെത്തി മന്ത്രി അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു. കല്ലേറ്റുംകര നിപ്മറിൽ പൊതുദർശനം ഉണ്ടായിരുന്നു.

ഭിന്നശേഷി പുനരധിവാസം ആത്മാർത്ഥമായി ആഗ്രഹിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ഏറ്റവും ഉചിതമായ സ്മാരകമായിരിക്കും നിപ്മർ എന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ മികച്ച ഭിന്നശേഷി പുനരധിവാസ ചികിത്സാ സ്ഥാപനം ആയി നിപ്മർ ഇന്ന് ഉയർന്നു നിൽക്കുന്നതിന് കാരണക്കാരൻ ആണ് എൻ കെ ജോർജ്. 4.35 ഏക്കർ സ്ഥലവും ബഹുനില കെട്ടിടവും സർക്കാരിന് സൗജന്യമായി വിട്ടുനൽകിയ വ്യക്തിയാണെന്നും മന്ത്രി പറഞ്ഞു.

മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ, നിപർ എക്സിക്യൂട്ടീവ് ഡയറക്ടർ ചന്ദ്രബാബു സി, തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.