ലോക കേരള സഭാ സമ്മേളന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രൂപം നല്‍കിയ ലോക കേരള സഭാ സെക്രട്ടേറിയറ്റിന്റെ പ്രഥമ യോഗം ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. മേഖലാ സമ്മേളനങ്ങള്‍ നടത്തുന്നതു സംബന്ധിച്ചും അടുത്ത ലോക കേരള സഭ ചേരുന്നതു സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എ. യൂസഫലി, പി.ടി. കുഞ്ഞുമുഹമ്മദ്, കെ. വരദരാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.