പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ടി.ബി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ ഷോറൂമില്‍ ഓണത്തോടനുബന്ധിച്ച് കൈത്തറി തുണിത്തരങ്ങള്‍ക്ക് ആഗസ്റ്റ് 28 വരെ 20 ശതമാനം ഗവ റിബേറ്റ് ഉണ്ടായിരിക്കും. റിബേറ്റ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു.
സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും തവണവ്യവസ്ഥയില്‍ നിബന്ധനകള്‍ക്ക് വിധേയമായി 20,000 രൂപയുടെ തുണിത്തരങ്ങള്‍ വാങ്ങാം. വിവിധ ഇനത്തില്‍പ്പെട്ട കൈത്തറി മുണ്ടുകള്‍, സെറ്റുമുണ്ടുകള്‍, സെറ്റ് സാരികള്‍, കോട്ടണ്‍ സില്‍ക്ക് സാരികള്‍, ബെഡ് ഷീറ്റുകള്‍, ചുരിദാര്‍ മെറ്റീരിയലുകള്‍, തലയണ കവര്‍, യൂണിഫോം തുണിത്തരങ്ങള്‍, കോട്ടണ്‍ ഷര്‍ട്ടിങ്ങുകള്‍, ടര്‍ക്കി, തോര്‍ത്ത്, മുണ്ട് തുടങ്ങിയവ സ്‌റ്റോക്ക് എത്തിയിട്ടുണ്ടെന്ന് ഷോറൂം ഇന്‍ ചാര്‍ജ്ജ് അറിയിച്ചു. ഓണം റിബേറ്റ് വില്‍പനയോടനുബന്ധിച്ച് സര്‍ക്കാര്‍ നല്‍കുന്ന 20 ശതമാനം റിബേറ്റിന് പുറമേ ആയിരം രൂപയുടെ നെറ്റ് തുകക്ക് തുണിത്തരങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സമ്മാനകൂപ്പണും നല്‍കും.