കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്റെ ഒക്‌ടോബര്‍ മാസത്തെ സിറ്റിംഗുകള്‍ നാല്,അഞ്ച് തീയതികളില്‍ ആലപ്പുഴ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും 16,17 തീയതികളില്‍ പാലക്കാട് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും 23,24,25, തീയതികളില്‍ വയനാട് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും 29,30,31 തീയതികളില്‍ ഇടുക്കി പൈനാവ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും രാവിലെ 10 മുതല്‍ നടത്തും. ഈ തീയതികളില്‍ ഹാജരാവുന്നതിന് അപേക്ഷകര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ചവര്‍ ആവശ്യപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണം.
