പത്തനംതിട്ട: പ്രളയക്കെടുതിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുത്ത് നല്‍കുന്നതിനുള്ള എല്ലാ സാങ്കേതിക സഹായങ്ങളും രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കതിനുമുള്ള കാര്യക്ഷമമായ ഡിജിറ്റല്‍ ലോക്കര്‍ സംവിധാനമൊരുക്കി സംസ്ഥാന ഐടി മിഷന്റെ നേതൃത്വത്തില്‍ സേവന സന്നദ്ധതയോടെ ജില്ലയിലെ 21ഓളം അക്ഷയ സംരംഭകരും ഉദേ്യാഗസ്ഥരുമടങ്ങിയ അക്ഷയ ടീം കര്‍മനിരതമായി. ക്ലൗഡ്  സെര്‍വര്‍ എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യയിലൂടെ സൂക്ഷിപ്പെടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമുള്ളപ്പോള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം എന്നതാണ് ഡിജിറ്റല്‍ ലോക്കര്‍ സംവിധാനത്തിന്റെ സവിശേഷത. സൂക്ഷിക്കപ്പെടേണ്ട രേഖകള്‍ സ്‌കാന്‍ ചെയ്ത് ഡിജിറ്റല്‍ ലോക്കറിലേക്ക് അപ്‌ലോഡ് ചെയ്യാം.