2023-24 അധ്യയന വർഷത്തിലെ പി.ജി ദന്തൽ കോഴ്‌സ് പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ നീറ്റ് എം.ഡി.എസ് 2023 റാങ്ക് അടിസ്ഥാനമാക്കിയുള്ള അന്തിമ സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 7ന് പ്രസിദ്ധീകരിച്ച താത്കാലിക സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റ് സംബന്ധിച്ച് എട്ടിന് ഉച്ചക്ക് രണ്ടു വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയിൽ (ceekinfo.cee@kerala.gov.in) ലഭിച്ച പരാതികൾ പരിശോധിച്ച ശേഷമാണ് അന്തിമ സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയിട്ടുളുളത്. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ: 0471-2525300.