ആഗസ്റ്റ് മാസത്തെ റേഷനോടൊപ്പം ഓണം പ്രമാണിച്ച് സർക്കാർ അനുവദിച്ചിട്ടുള്ള സ്പെഷ്യൽ അരിയുടെ വിതരണം 11ന് ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. വെള്ള, നീല കാർഡുടമകൾക്ക് അഞ്ച് കിലോ വീതം സ്പെഷ്യൽ പുഴുക്കലരി 10.90 രൂപയ്ക്ക് വിതരണം ചെയ്യും.