സംവേർ നിയർ ആൻഡ് ഫാർ,  ലാൻഡ് ഓഫ് മൈ ഡ്രീംസ്

പുതിയ വിമാനത്താവളം വരുന്നതോടെ അപ്രത്യക്ഷമാകുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്രാമീണസ്‌കൃതിക്കു ചരമക്കുറിപ്പ് രചിച്ച ‘എ ഫ്ലവർ ഇൻ എ ഫോഗ് ലൈറ്റ്’ എന്ന ഡോക്യുമെന്ററി പതിനഞ്ചാമത് രാജ്യാന്തര ഡോക്യൂമെന്ററി, ഹ്രസ്വ ചിത്രമേളയിൽ (ഐ. ഡി. എസ്. എഫ്. എഫ്. കെ) ഷോർട് ഫിക്ഷൻ വിഭാഗത്തിൽ മികച്ച ഷോർട് ഡോക്യുമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ടു. ഗൗരവ് പുരി സംവിധാനവും ബനാസേർ അക്തർ നിർമാണവും നിർവഹിച്ച ഈ ഹിന്ദി ഡോക്യുമെന്റെറി സാങ്കേതിക വികസനത്തിന്റെ ഇരുണ്ട വശങ്ങളിലേക്ക് ക്യാമറ തിരിക്കുന്നു. നോൺ ഫിക്ഷൻ വിഭാഗത്തിൽ ഷോർട് ഡോക്യൂമെന്ററി ഫോർമാറ്റിൽ ഗുർലീൻ ഗ്രവാൾ സംവിധാനം ചെയ്ത ‘സംവേർ നിയർ ആൻഡ് ഫാർ’ ആണ് മികച്ച ഡോക്യുമെന്ററി.

നോൺ ഫിക്ഷൻ വിഭാഗത്തിൽ ലോംഗ് ഡോക്യുമെന്റററി ഫോർമാറ്റിൽ നൗഷീൻ ഖാൻ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച ‘ലാൻഡ് ഓഫ് മൈ ഡ്രീംസ്’  ആണ് മികച്ച ഡോക്യുമെൻററി. മികച്ച ക്യാമ്പസ് ഫിലിം ആയി അലൻ സാവിയോ ലോപ്പസ് സംവിധാനം ചെയ്ത ‘1 സാമുവൽ 17’ തെരെഞ്ഞെടുക്കപ്പെട്ടു. ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ ‘വെൻ ഐ ലുക്ക് അറ്റ് ദി ഹോറൈസൺ’ (സംവിധാനം: താരിക് അഹമ്മദ്) മികച്ച രണ്ടാമത്തെ ഡോക്യുമെന്ററി ആയി. നോൺ ഫിക്ഷൻ വിഭാഗത്തിൽ ഷോട്ട് ഡോക്യുമെന്ററി ഫോർമാറ്റിൽ സിദ്ധാന്ത് സരിൻ സംവിധാനം ചെയ്ത ‘മം’ മികച്ച രണ്ടാമത്തെ ഡോക്യുമെന്ററി ആയി തെരഞ്ഞാടെക്കപ്പെട്ടു. നോൺ ഫിക്ഷൻ വിഭാഗത്തിൽ ലോങ്ങ് ഡോക്യുമെന്ററി ഫോർമാറ്റിൽ പ്രതീക് ശേഖർ സംവിധാനവും നിർമാണവും നിർവഹിച്ച ‘ചർദ്ദി കല:  ആൻ ഓഡ് ടു റെസീലിയൻസ്’ മികച്ച രണ്ടാമത്തെ ഡോക്യുമെന്ററി ആയി. നോൺ ഫിക്ഷൻ വിഭാഗത്തിൽ ലോർദസ് എം സുപ്രിയ സംവിധാനം ചെയ്ത ‘വാട്ട് ഡു ഐ ഡു ആഫ്റ്റർ യു’, വിഷ്ണുരാജ് പി സംവിധാനം ചെയ്ത ‘ദി സോയിൽ’ എന്നിവ

ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി. നോൺ ഫിക്ഷൻ വിഭാഗത്തിൽ വിഭാഗത്തിൽ ലോംഗ് ഡോക്യുമെന്ററി ഫോർമാറ്റിൽ ദിവ്യ കർണാരെ സംവിധാനം ചെയ്ത ’15 സെക്കന്റ്‌സ് എ ലൈഫ് ടൈം’ ജൂറിയുടെ പ്രത്യേക പരാമർശം നേടി. ലോങ്ങ് ഡോക്യുമെന്ററി ഫോർമാറ്റിൽ എഡിറ്റിങ്ങിനുള്ള കുമാർ ടാക്കീസ് അവാർഡ് അർബാബ് അഹമ്മദ് സംവിധാനവും നിർമ്മാണവും നിർവഹിച്ച് ‘ഇൻസൈഡ്‌സ് ആൻഡ് ഔട്ട്‌സൈഡ്‌സ്’ അർഹമായി. ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ സമാപന ചടങ്ങ് നടന്ന തിരുവനന്തപുരം കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്തു. മികച്ച ഡോക്യുമെന്ററിക്ക് 2 ലക്ഷം രൂപയും സർട്ടിഫിക്കറ്റും മികച്ച രണ്ടാമത്തെ ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും മികച്ച ക്യാമ്പസ് ഫിലിമിന് 50,000 രൂപയും സർട്ടിഫിക്കറ്റുമാണ് വിതരണം ചെയ്തത്.  കുമാർ ടാക്കീസ് അവാർഡിന് 20,000 രൂപയും സർട്ടിഫിക്കറ്റും ആണ് സമ്മാനത്തുക.