2022ലെ ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരങ്ങൾക്ക് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അപേക്ഷ ക്ഷണിച്ചു.  ഹരിതവ്യക്തി, മികച്ച സംരക്ഷക കർഷകൻ / കർഷക, Best Custodian Farmer (Animal/Bird), ജൈവവൈവിധ്യ പത്രപ്രവർത്തകൻ (അച്ചടി മാധ്യമം), ജൈവവൈവിധ്യ മാധ്യമപ്രവർത്തകൻ (ദൃശ്യ, ശ്രവ്യ മാധ്യമം), മികച്ച ജൈവവൈവിധ്യ പരിപാലന സമിതി, ജൈവവൈവിധ്യ സ്കൂൾ, ജൈവവൈവിധ്യ കോളജ്, ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം എന്നീ മേഖലകളിലാണ് പുരസ്കാരങ്ങൾ.  അവാർഡ് അപേക്ഷകൾ / നാമനിർദ്ദേശങ്ങൾ തപാൽ വഴി അയക്കണം.

അപേക്ഷകളും, അനുബന്ധ രേഖകളും ഒക്ടോബർ 10ന് മുൻപ് മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കൈലാസം, റ്റി. സി. 24/3219, നം. 43, ബെൽഹാവൻ ഗാർഡൻസ്, കവടിയാർ പി. ഒ, തിരുവനന്തപുരം – 695003 എന്ന വിലാസത്തിൽ ലഭിക്കണം.  ഫോൺ: 0471 2724740.  വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും www.keralabiodiversity.org ൽ ലഭ്യമാണ്.