ബഡ്‌സ് വാരാചരണത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഡ്സ് ദിനാചരണം സംഘടിപ്പിച്ചു. ബഡ്‌സ് സ്ഥാപനങ്ങൾ ജനകീയമാക്കുന്നതിനും അതിന്റെ പ്രവർത്തനങ്ങൾക്ക് സാമൂഹ്യ പിന്തുണയും പൊതുജനപങ്കാളിത്തവും ഉറപ്പാക്കുന്നതിന്റെ ഭാഗമാഗമായാണ് ബഡ്സ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ജീവനക്കാരുടെയും സംഗമം സംഘടിപ്പിച്ചത്. മലപ്പുറം മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ജില്ലാതല സംഗമത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവ്വഹിച്ചു. പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഇസ്മയിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ മുഖ്യാതിഥിയായി. മലപ്പുറം നഗരസഭാ അധ്യക്ഷൻ മുജീബ് കാടേരി, നിലമ്പൂർ നഗരസഭാ അധ്യക്ഷൻ മാട്ടുമ്മൽ സലിം, മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബാബുരാജ്, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുഹറാബി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പ്രീതി മേനോൻ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതാസ്, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ജാഫർ കെ കക്കൂത്ത്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മോട്ടിവേഷൻ സ്പീക്കർ പി.എം.എ.ഗഫൂർ എന്നിവരുടെ പ്രഭാഷണം, ബഡ്‌സ് വിദ്യാർഥികളുടെ ഫാഷൻ ഷോ, കലാപരിപാടികൾ എന്നിവയും നടന്നു.