മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും അരീക്കോട് ജെ.സി.ഐയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽമേള ശനിയാഴ്ച (ആഗസ്റ്റ് 19) അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിൽ വെച്ച് നടക്കും. രാവിലെ 9.30ന് പി.കെ. ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിക്കും. സ്വകാര്യ മേഖലയിൽ മുൻനിരയിൽ പെട്ട 31 കമ്പനികളാണ് തൊഴിൽമേളയിൽ പങ്കെടുക്കുന്നത്. ആയിരത്തിൽപരം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ രാവിലെ 9.30ന് ബയോഡാറ്റ സഹിതം അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിൽ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
