ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനവും പരിസരവും ശുചീകരിച്ചു. ജില്ലാ പോലീസ് മേധാവി ടി. നാരായണന്റെ നേതൃത്വത്തില്‍ പോലീസ് വകുപ്പിലെ നൂറോളം ജീവനക്കാര്‍ ശുചീകരണത്തില്‍ പങ്കെടുത്തു. ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങള്‍ സംസ്‌കരിച്ചു.
രക്ഷാപ്രവര്‍ത്തനം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആദരിക്കുന്നു
 പ്രളയവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനം നടത്തുകയും ഓപ്പറേഷന്‍ ജലരക്ഷാ പദ്ധതിയില്‍ പങ്കാളികളാകുകയും ചെയ്ത കെഎപി മൂന്നാം ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥരെ ആദരിക്കുന്നു. നാളെ(4) രാവിലെ 11ന് കെഎപി മൂന്നാം ബറ്റാലിയന്‍ ഓഡിറ്റോറിയത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഹെഡ്ക്വാര്‍ട്ടേഴ്‌സ്) അനന്തകൃഷ്ണന്‍ സേനാംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.
കെഎപി മൂന്നാം ബറ്റാലിയന്‍ യൂണിറ്റ് മേധാവി കെ.ജി. സൈമണ്‍ സന്നിഹിതനായിരിക്കും. നാല് ആംഡ് പോലീസ് ഇന്‍സ്‌പെക്ടര്‍, 13 ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍, ഏഴ് ആംഡ് പോലീസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍, 329 പോലീസ് സേനാംഗങ്ങള്‍, 225 റിക്രൂട്ട് പോലീസ് സേനാംഗങ്ങള്‍ എന്നിവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്യുകയെന്ന്് കെഎപി മൂന്നാം ബറ്റാലിയന്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് കെ. സുരേഷ് രാജ് അറിയിച്ചു.