പാലക്കാട്: പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനുളള ധനശേഖരണം ലക്ഷ്യമിട്ട് ലോട്ടറി വകുപ്പ് ആരംഭിച്ച നവകേരളം ഭാഗ്യക്കുറിയുടെ പ്രചരണാര്‍ത്ഥം തുടരുന്ന തെരുവ് നാടക പര്യടനം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ഫ്ലാഗ് ഓഫ് ചെയ്തു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുടുംബശ്രീയുടെ കമ്മ്യൂനിറ്റി തിയറ്റര്‍ ഗ്രൂപ്പ് രംഗശ്രീയാണ് തെരുവ് നാടകം അവതരിപ്പിക്കുന്നത്.വടക്കഞ്ചേരി മന്ദമൈതാനത്ത്് നടന്ന ആദ്യ നാടകാവതരണം കെ.ഡി.പ്രസേനന്‍ എം.എല്‍.എ ഫ്‌ലാഗ് ഓഫ് ചെയ്തു
ലത മോഹന്‍, വത്സല, വിജയലക്ഷ്മി, സുമിത്ര, കാഞ്ചന, കാര്‍ത്ത്യായനി, ഗീത എന്നിവരടങ്ങിയ ഏഴംഗ സംഘമാണ് തെരുവ് നാടകം അവതരിപ്പിച്ചത്. വടക്കഞ്ചേരി മന്ദമൈതാനത്ത് നിന്നാരംഭിച്ച തെരുവ് നാടകയാത്ര ആദ്യദിവസം ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്‍, പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ്, ഒലവക്കോട് ജങ്ഷന്‍ എന്നിവിടങ്ങളില്‍ നടന്നു. രണ്ടാം ദിവസത്തെ പര്യടനം സിവില്‍ സ്റ്റേഷനില്‍ നിന്നാരംഭിച്ച്് മണ്ണാര്‍ക്കാട്, ഒറ്റപ്പാലം എന്നിവിടങ്ങളിലെ അവതരണത്തിനു ശേഷം പട്ടാമ്പിയില്‍ സമാപിച്ചു.