വയനാട്: പ്രളയത്തില്‍ കൃഷി നഷ്ടപ്പെട്ട കുടുംബശ്രീ ജോയിന്റ് ലയബലിറ്റി ഗ്രൂപ്പ് (ജെ.എല്‍.ജി) കര്‍ഷകര്‍ക്ക് സൗജന്യമായി നെല്‍വിത്ത് വിതരണം ചെയ്തു. എം.എസ് സ്വാമിനാഥന്‍ ഫൗണ്ടേഷനാണ് മൂന്നു മാസം കൊണ്ട് വിളവെടുക്കാന്‍ കഴിയുന്ന ‘ഉമ’ വിത്ത് ജെ.എല്‍.ജി അംഗങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്തത്. കുടുംബശ്രീ ലയബലിറ്റി ഗ്രൂപ്പുകളുടെ 700 ഏക്കറോളം സ്ഥലത്തെ നെല്ല് പൂര്‍ണമായും നശിച്ചിരുന്നു. നവകേരള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ കുടുംബശ്രീ ഫാം പ്ലാനിംഗ് നടത്തി കാര്‍ഷിക മേഖലയില്‍ പുരോഗതി കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വിത്ത് വിതരണോദ്ഘാടനം എം.എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഇന്‍ചാര്‍ജ് വി.വി ശിവന്‍ നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോഡിനേറ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ടി.ആര്‍ സുമ, കെ.എ ഹാരിസ് എന്നിവര്‍ സംസാരിച്ചു.
