തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബ്യൂണലിന്റെ തിരുവനന്തപുരം ഓഫീസിൽ യു.ഡി ക്ലർക്ക് തസ്തികയിൽ (ശമ്പള സ്‌കെയിൽ 35600-75400) ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന തസ്തിയിൽ ജോലി ചെയ്യുന്നവർക്കും ഒരു വർഷത്തിനകം പ്രൊമോഷൻ ലഭിക്കാൻ സാധ്യതയില്ലാത്തവർക്കും അപേക്ഷിക്കാം. അപേക്ഷ മേലധികാരി മുഖേന സെക്രട്ടറി, ട്രൈബ്യൂണൽ ഫോർ ലോക്കൽ സെൽഫ് ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂഷൻസ്, ശ്രീമൂലം ബിൽഡിംഗ്, കോടതി സമുച്ചയം, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ഒക്ടോബർ 7 നകം ലഭിക്കണം.