കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളജിൽ 2023-24 വർഷം ബി.എസ്‌സി നഴ്‌സിംഗ് (ആയുർവ്വേദം), ബി.ഫാം (ആയുർവ്വേദം) കോഴ്സുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15 വരെ നീട്ടി. www.lbscentre.kerala.gov.in മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി/പട്ടിക വിഭാഗത്തിന് 300 രൂപയുമാണ്. അപേക്ഷകർക്ക് ഓൺലൈൻ ആയോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത് ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് അടയ്ക്കാം. ഫോൺ: 0471- 2560363,364.