മഹാത്മാഗാന്ധിയുടെ 150-ാം ജന്‍മവാര്‍ഷികാഘോഷങ്ങളുടേയും ഖാദി പ്രസ്ഥാനത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെയും ഭാഗമായി കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്, കേരളത്തിലെ ഹൈസ്‌ക്കൂള്‍/കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മഹാത്മാഗാന്ധിയും ഖാദിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തില്‍ സംസ്ഥാനതല ക്വിസ് മല്‍സരം നടത്തും.
ജില്ലാതല മല്‍സരങ്ങളില്‍ ഒന്നും രണ്ടും സമ്മാനം നേടിയ ടീമുകളാണ് പങ്കെടുക്കുക. ഒക്‌ടോബര്‍ ആറിന് തിരുവനന്തപുരം വഞ്ചിയൂര്‍ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിലാണ് മല്‍സരം. ഹൈസ്‌ക്കൂള്‍ വിഭാഗത്തിന് രാവിലെ 10 മണിക്കും കോളേജ് വിഭാഗത്തിന് ഉച്ചക്ക് രണ്ടുമണിക്കുമാണ് മല്‍സരം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 5001 രൂപ, 3001 രൂപ, 2001 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടാതെ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടുന്ന ടീമിന് ഖാദി ബോര്‍ഡിന്റെ സുവര്‍ണ്ണജൂബിലി സ്മാരക എവര്‍റോളിംഗ് ട്രോഫി നല്‍കും.