ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ജില്ലയിലെ കോടതികളില്‍ നടത്തിയ നാഷണല്‍ ലോക് അദാലത്തില്‍ 14801 കേസുകള്‍ തീര്‍പ്പാക്കി. ബാങ്ക് റിക്കവറി, വാഹനാപകട കേസുകള്‍, വിവാഹം, വസ്തു തര്‍ക്കങ്ങള്‍, രജിസ്‌ട്രേഷന്‍ വകുപ്പിലെ അണ്ടര്‍ വാല്യൂഷന്‍ തുടങ്ങി കോടതിയിലുള്ള കേസുകളും ഇതരതര്‍ക്ക് കേസുകളുമാണ് പരിഗണിച്ചത്.

18,76,08,210 രൂപ വിവിധ കേസുകളില്‍ നഷ്ടപരിഹാരം നല്കാന്‍ ഉത്തരവായി. മജിസ്‌ട്രേറ്റ് കോടതികളില്‍ സ്‌പെഷ്യല്‍ സിറ്റിംഗ് നടത്തി പിഴ അടച്ചു തീര്‍പ്പാക്കുന്ന കേസുകളില്‍ 44,97,969 രൂപ പിഴ അടക്കാന്‍ ഉത്തരവായി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാന്‍ എന്‍ ബി സ്‌നേഹലത, ജില്ലാ ലീഗല്‍ സര്‍വീസസ് സെക്രട്ടറി, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ പങ്കെടുത്തു.